
ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ അരങ്ങേറിയ ലൈവ് മ്യൂസിക്കൽ ബാൻഡ് ഷോ "മെൻ ഇൻ കസ്സോക്സ് " സംഗീത സായാഹ്നം പരിപാടി.
സിഎംഐ സഭയിലെ 15 പ്രവിൻസുകളിൽ നിന്നുള്ള 17 വൈദികർ ചേർന്ന് നടത്തുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് ഷോ "മെൻ ഇൻ കസ്സോക്സ് " സംഗീത സായാഹ്നം ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ അരങ്ങേറി. ഡോൾബി സൗണ്ട് മിക്സിങ് സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സംഗീതപരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമാഗാനങ്ങളും ഡിവോഷണൽ ഗാനങ്ങളും കോർത്തിണക്കിയ ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന സംഗീതം പരിപാടി മാനേജ് ചെയ്യുന്നത് ഫാ. ആന്റോ ചക്യാത്താണ് . വൈദീകർ തന്നെ ഗാനങ്ങൾ ആലപിക്കുകയും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. ആധുനിക സൗണ്ട് സാങ്കേതികവിദ്യ കൊണ്ടും ഗാനങ്ങളുടെ ഗരിമകൊണ്ടും "മെൻ ഇൻ കസ്സോക്സ് " സംഗീത സായാഹ്നം വളരെ ഹൃദ്യാനുഭവം ആയിരുന്നു. സി .എം .ഐ .സഭ വികാരി ജനറൽ ഫാ. ജോസി താമരശ്ശേരി, സംഗീതകാരന്മാരെ മെമെന്റോ നൽകി ആദരിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ, കൊച്ചി പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. ബെന്നി നൽക്കര എന്നിവർ പ്രസംഗിച്ചു.ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് ,മുൻ എം.പി. പൊഫ. കെ.വി.തോമസ് ,മുൻ മേയർ സൗമിനി ജെയിൻ , കൗൺസിലർ പദ്മജ എസ് മേനോൻ, പ്രൊഫ. മോനമ്മ കോക്കാട്, ബീന സെബാസ്റ്റ്യൻ, സി.ജി.രാജഗോപാൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.











